ബ്രാംപ്ടൺ : നഗരത്തിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. മിസ്സിസാഗ റോഡിനും സ്റ്റീൽസ് അവന്യൂവിനും സമീപം വ്യാഴാഴ്ച വൈകുന്നേരം 4:20 ഓടെയാണ് നാല് കാറുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. അപകടത്തിൽ പരുക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഒന്റാരിയോ പൊലീസ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചു.