ടൊറൻ്റോ : നഗരത്തിൽ തണുത്തുറഞ്ഞ മഴ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻറ് കാനഡ മുന്നറിയിപ്പ്. യോർക്ക്,ദുർഹം പ്രദേശങ്ങൾ ഉൾപ്പെടെ ജിടിഎയുടെ മറ്റ് ഭാഗങ്ങളിൽ, വെള്ളിയാഴ്ച വൈകിട്ടോടെ തണുത്തുറഞ്ഞ മഴ ഉണ്ടാകുമെന്ന് കാലവസ്ഥ ഏജൻസി അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മഴ ആരംഭിക്കും, പിന്നീട് രാത്രിയോടെ തണുത്തുറഞ്ഞ മഴയായി മാറും. താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ശനിയാഴ്ച മഞ്ഞുമഴയായി മാറിയേക്കാമെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു. ടൊറന്റോയിൽ, മൂന്ന് മുതൽ അഞ്ച് മില്ലിമീറ്റർ വരെ മഞ്ഞ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇത് വൈദ്യുതി തടസ്സങ്ങൾ,വഴുക്കലുള്ള പ്രതലങ്ങൾ, മഞ്ഞുപാളികളുടെ ഭാരം മൂലം മരക്കൊമ്പുകൾ ഒടിഞ്ഞു വീഴുന്നത് ഉൾപ്പെടെയുള്ള നിരവധി അപകടകരമായ സാഹചര്യങ്ങൾക്ക് കാരണമായേക്കാം. അതേസമയം വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അഞ്ച് വാമിങ് സെന്ററുകൾ തുറക്കുമെന്ന് ടൊറന്റോ സിറ്റി സ്ഥിരീകരിച്ചു.