ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്ന മ്യാന്‍മറിന് സഹായവുമായി ഇന്ത്യ. സൈനിക ഗതാഗത വിമാനത്തിൽ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്‌തുക്കള്‍ മ്യാന്‍മറിലേക്ക് അയക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേന സ്റ്റേഷനില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ CJ30J വിമാനമാണ് ഇതിനായി അയക്കുക.

ടെന്‍റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, പുതപ്പുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, റെഡി ടു ഈറ്റ് ഫുഡുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, മരുന്നുകള്‍ എന്നീ സാധനങ്ങളാണ് സൈന്യം മ്യാന്‍മറിലെത്തിക്കുക. മാര്‍ച്ച് 28 ന് ഇന്ത്യന്‍ സമയം ഉച്ചക്കായിരുന്നു മ്യാന്‍മറില്‍ ഭൂകമ്പമുണ്ടായത്. മ്യാന്‍മറിലും അയല്‍ രാജ്യമായ തായ്‌ലന്‍ഡിലും ഭൂകമ്പമുണ്ടായി.