ഓട്ടവ: നഗരത്തിൽ ഈ വാരാന്ത്യത്തിൽ വസന്തകാല മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും 10 മില്ലിമീറ്റർ വരെ തണുത്തുറഞ്ഞ മഴയും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻറ് കാനഡ പറയുന്നു. ശനിയാഴ്ച കനത്ത മഞ്ഞുവീഴ്ചയും തുടർന്ന് ഞായറാഴ്ച മഞ്ഞുമഴയും ഉണ്ടാകുമെന്ന് കാലവസ്ഥ ഏജൻസി അറിയിച്ചു.

മധ്യ, കിഴക്കൻ ഒന്റാരിയോയിൽ വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലവസ്ഥ വകുപ്പ് പറയുന്നു. ശനിയാഴ്ച മഞ്ഞുവീഴ്ചയ്ക്ക് ഇടവേള ഉണ്ടാകുമെങ്കിലും ഞായറാഴ്ച പുലർച്ചെ വീണ്ടും ആരംഭിക്കും.