ടൊറൻ്റോ : വാരാന്ത്യത്തിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ടിടിസി, GO ട്രാൻസിറ്റുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് തടസങ്ങൾ നേരിട്ടേക്കാമെന്ന് അധികൃതർ. ലൈൻ 2-ന്റെയും ലേക്‌ഷോർ വെസ്റ്റ് ഗോ ലൈനിന്റെയും പ്രധാന ഭാഗങ്ങളിലാണ് ട്രാക്ക് ജോലികൾ ആരംഭിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരിക്കുന്ന അറ്റകുറ്റപ്പണികൾ പതിവ് ഗതാഗത സേവനങ്ങളിൽ തടസ്സമുണ്ടാകും. യാത്രക്കാർ അവരുടെ റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും പുതിയ ഷെഡ്യൂളുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് TTC, GO ട്രാൻസിറ്റ് വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ അധികൃതർ നിർദേശിച്ചു.