എഡ്മിന്‍റൻ : രണ്ടാംഘട്ട യുഎസ് താരിഫ് നാളെ (ഏപ്രിൽ 2) പ്രഖ്യാപിക്കാനിരിക്കേ, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ പ്രധാന ചർച്ചകളിൽ ഇത് ഇടം പിടിക്കുമെന്ന് സൂചന. അതേസമയം, ഇന്ന് പ്രധാന പാർട്ടി നേതാക്കൾ പ്രയറി മേഖലകളിൽ പ്രചാരണം നടത്തും. എൻഡിപി ലീഡർ ജഗ്മീത് സിങ് എഡ്മിന്‍റനിലും ലിബറൽ ലീഡർ മാർക്ക് കാർണി വിനിപെഗിലും ജനങ്ങളെ അഭിസംബോധന ചെയ്യും. അതേസമയം, കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ്, നോർത്ത് വെയിൽസിലെ സെൻ്റ് ജോൺസിൽ പത്രസമ്മേളനത്തിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ബോർഡൻ-കാർലെട്ടണിൽ റാലിയിലും പങ്കെടുക്കും.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ദുരിതബാധിത തൊഴിലാളികളെ സഹായിക്കുമെന്ന് എല്ലാ പാർട്ടി നേതാക്കളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓട്ടോമൊബൈൽ മേഖലയെ പിന്തുണയ്ക്കാൻ മാർക്ക് കാർണി 200 കോടി ഡോളർ വാഗ്ദാനം ചെയ്തു. വ്യാപാര തൊഴിലാളികൾക്ക് ജോലി സംബന്ധിച്ച യാത്രയ്ക്കായി നികുതി എഴുതിത്തള്ളൽ പദ്ധതി വിപുലീകരിക്കുമെന്ന് പിയേർ പൊളിയേവും പ്രഖ്യാപിച്ചിരുന്നു.