ഓട്ടവ : താരിഫ് ചർച്ചകൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറി നിന്ന ലിബറൽ ലീഡർ മാർക്ക് കാർണി ഇന്ന് വീണ്ടും പ്രചാരണ പാതയിലേക്ക്. എല്ലാ വ്യാപാര പങ്കാളികൾക്കും 10 ശതമാനം അടിസ്ഥാന താരിഫ് ചുമത്തുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. കൂടാതെ എല്ലാ വിദേശ നിർമ്മിത വാഹനങ്ങൾക്കും യുഎസ്സിന്റെ 25% ലെവിയും ബുധനാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. കനേഡിയൻ പ്രീമിയർമാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തുകയും താരിഫുകളെക്കുറിച്ചുള്ള പ്രതികരണം പങ്കുവെക്കുകയും ചെയ്ത ശേഷം കാർണി ഇന്ന് മൺട്രിയോളിൽ പ്രചാരണത്തിനിറങ്ങും.

അതേസമയം, റേഡിയോ കാനഡയുടെ “സിങ്ക് ഷെഫ്സ്, യുനെ ഇലക്ഷൻ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ മൺട്രിയോളിൽ എത്തുന്നതിനു മുൻപ്, എൻഡിപി നേതാവ് ജഗ്മീത് സിങ് ഇന്ന് ഓട്ടവയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് കിങ്സ്റ്റണിലെ പത്രസമ്മേളനത്തിലും ഓഷവയിലെ റാലിയിലും പങ്കെടുക്കും.