ടൊറന്റോ: റെക്സ്‌ഡെയ്‌ലിലുണ്ടായ വാഹനാപകടത്തിൽ 60 വയസ്സുള്ള വയോധികൻ മരിച്ചു. കിപ്ലിങിലെ ജെന്തോൺ അവന്യൂവിലാണ് അപകടമുണ്ടായതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

വയോധികനെ ഗുരുതര പരുക്കുകളോടെ ട്രോമ സെന്ററിലേക്ക് എത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു ഡ്രൈവർ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചതായും പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഹിന്റൺ റോഡിനും സ്നേഴ്‌സ്ബ്രൂക്ക് ഡ്രൈവിനും ഇടയിലെ കിപ്ലിങ് അടച്ചിട്ടിരിക്കുകയാണ്.