ടൊറൻ്റോ : ഗ്രേറ്റർ സഡ്ബറിയിൽ വൈദ്യുതി തടസ്സമനുഭവപ്പെട്ടതോടെ ഇരുട്ടിലായി ആയിരങ്ങൾ. ലൈവ്‌ലി ഏരിയയിൽ എഴുപത്തി ഒൻപതിനായിരത്തിലധികം ഉപയോക്താക്കളെ തടസം ബാധിച്ചതായി ഓൺലൈൻ ഔട്ടേജ് മാപ്പ് പറയുന്നു. കൂടാതെ, ബ്ലെസാർഡ് വാലി, വാലി ഈസ്റ്റ് എന്നിവിടങ്ങളിലും വൈദ്യതി തടസ്സപ്പെട്ടു.

വ്യാഴാഴ്ച രാവിലെയുണ്ടായ വ്യാപക വൈദ്യുതി തടസ്സത്തിൽ ഹൈഡ്രോ വൺ അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.