അബുദാബി: ഗർഭാശയഗള അർബുദവുമായി (സെർവിക്കൽ കാൻസർ) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം. 13, 14 വയസ്സിന് ഇടയിലുള്ള പെൺകുട്ടികൾക്കാണ് എച്ച്പിവി കുത്തിവയ്പ് നൽകുക.

പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണിത്. 15 വയസ്സിനു മുൻപ് 90% പെൺകുട്ടികൾക്കും എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പ് നൽകാനും 25 വയസ്സ് മുതൽ സെർവിക്കൽ കാൻസറിനുള്ള സ്ക്രീനിങ് ഉറപ്പാക്കാനും ദേശീയ പദ്ധതി ലക്ഷ്യമിടുന്നു .സെർവിക്കൽ കാൻസർ സ്ത്രീകളിൽ മാത്രമാണ് ഉണ്ടാകുന്നതെങ്കിലും ഇതിനു കാരണമാകുന്ന എച്ച്പിവി വൈറസ് ലൈംഗിക ബന്ധിലൂടെയാണ് പകരുന്നത്. അതിനാൽ ആൺകുട്ടികളെകൂടി പരിശോധനയിൽ ഉൾപ്പെടുത്തുന്നുണ്ട്