ടൊറന്റോ : ഒന്റാരിയോയിൽ ഹിമക്കാറ്റ് ബാധിത പ്രദേശങ്ങളിലെ വൈദ്യുതി പുനഃസ്ഥാപനം വേഗത്തിലാക്കി ഹൈഡ്രോ വൺ. ഇതോടെ, പ്രവിശ്യയിലെ വൈദ്യുതിയില്ലാത്ത ഉപഭോക്താക്കളുടെ എണ്ണം 69,000 ആയി കുറഞ്ഞു. ശനിയാഴ്ചത്തേക്കാൾ 33,000 കുറവാണിത്. കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് യൂട്ടിലിറ്റിയുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തിയത്.
ശനിയാഴ്ച മൈൻഡൻ പ്രദേശത്ത് ഹൈഡ്രോ വൺ ജീവനക്കാർ 50 ഇലക്ട്രിക് തൂണുകൾ മാറ്റി സ്ഥാപിക്കുകയും വൈദ്യുതി സംവിധാനം പുനർനിർമ്മിക്കുകയും ചെയ്തു. കവർത്ത തടാകങ്ങൾക്ക് ചുറ്റുമുള്ള പ്രദേശത്താണ് ഇപ്പോഴും ഏറ്റവും കൂടുതൽ വൈദ്യുതിയില്ലാത്ത ഉപഭോക്താക്കൾ ഉള്ളത്. ഇത് ഏകദേശം 20,000 പേർ വരുമെന്ന് ഹൈഡ്രോ വൺ പറയുന്നു.

ടൊറന്റോയിൽ ഇന്ന് 1 ഡിഗ്രി സെൽഷ്യസ് താപനിലയായിരിക്കുമെന്നും 2% മഴയ്ക്ക് സാധ്യതയുള്ളതായും പ്രവചനമുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് -6 ഡിഗ്രി സെൽഷ്യസ് വരെ താപനിലയായിരിക്കുമെന്നും കാലാവസ്ഥ ഏജൻസി പറയുന്നു.