എഡ്മിന്റൻ : കാനഡയിൽ ജീവിതച്ചിലവ് കുറവുള്ള നഗരം എഡ്മിന്റനാണെന്ന് റിപ്പോർട്ട്. രാജ്യത്ത് തന്നെ ജീവിതച്ചിലവ് ഏറ്റവും കുറവുള്ള പ്രവിശ്യയായ ആൽബർട്ടയിലെ രണ്ട് പ്രവിശ്യകൾ താരതമ്യം ചെയ്താണ് എഡ്മിന്റൻ മുന്നിലാണെന്ന് നംബിയോ ഡാറ്റ വെബ്‌സൈറ്റ് കണ്ടെത്തിയത്. കാൽഗറിയിൽ നാലംഗ കുടുംബത്തിന് പ്രതിമാസം 5,627 ഡോളർ ചിലവ് വരുമ്പോൾ എഡ്മിന്റനിൽ ഇത് 5,200 ഡോളറാണ്. അതായത്, കാൽഗറിയെക്കാൾ 390 ഡോളർ കുറവ്.

അതേസമയം, എഡ്മിന്റനിൽ വാടക ഒഴികെ കാൽഗറിയെ ($1,583) അപേക്ഷിച്ച് പ്രതിമാസ ജീവിതച്ചെലവ് 100 ഡോളർ കുറവാണ് ($1,478). എഡ്മിന്റൻ നഗരത്തിൽ ജീവിതച്ചിലവ് കുറയാൻ ഒരു പ്രധാന കാരണം ഇവിടുത്തെ ഭവന നിർമ്മാണ പദ്ധതികളിലും ഓപ്പൺ ഭവന നയങ്ങളിലും സിറ്റി സ്വീകരിക്കുന്ന നടപടികളാണ്. ഇത് വാടക വീടുകളുടെ വിതരണം വർധിപ്പിച്ചു. അതിനാൽ തന്നെ ഇവിടെ മറ്റു നഗരങ്ങളെക്കാൾ വാടക നിരക്ക് കുറവാണ്. എന്നാൽ, കാൽഗറിയിൽ ഇതിനേക്കാൾ ഇരട്ടി വാടക നൽകേണ്ടി വരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.