വൻകൂവർ: വർധിച്ചുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണം കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ ഹോട്ടൽ മുറികൾ നിർമ്മിക്കണമെന്ന് ഡെസ്റ്റിനേഷൻ വൻകൂവർ. 2050 ആകുമ്പോഴേക്കും നഗരത്തിലുടനീളം 10,000 ഹോട്ടൽ മുറികൾ ആവശ്യമായിവരുമെന്ന് ടൂറിസം സംഘടനയായ ഡെസ്റ്റിനേഷൻ വൻകൂവർ.
നഗരത്തിലെ ഹോട്ടലുകൾ പീക്ക് സീസണുകളിൽ 95 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നതായി സംഘടന പറയുന്നു. പുതിയ നിക്ഷേപങ്ങളുടെ അഭാവവും ആവശ്യത്തിന് ഹോട്ടലുകൾ നിർമ്മിക്കാത്തതും പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് 2023 ലെ റിപ്പോർട്ടിൽ പറയുന്നു. 2002 മുതൽ വൻകൂവറിലെ ഹോട്ടൽ മുറികളുടെ എണ്ണത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഡെസ്റ്റിനേഷൻ വാൻകൂവറിന്റെ പ്രസിഡന്റും സിഇഒയുമായ റോയ്‌സ് ച്വിൻ പറഞ്ഞു.

അതേസമയം 10,000 മുറികൾ നിർമ്മിച്ചാൽ 5,500 പുതിയ ഹോസ്പിറ്റാലിറ്റി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വാർഷിക മുനിസിപ്പൽ നികുതി വരുമാനത്തിൽ 12.5 കോടി ഡോളറും പ്രവിശ്യാ നികുതി വരുമാനത്തിൽ 7.8 കോടി ഡോളറും ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു.