ന്യൂയോർക്ക് : മൻഹാട്ടനിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണ് ആറ് പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ബെൽ 206 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ആറ് പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായും എല്ലാവരും മരിച്ചതായും അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. മൻഹാട്ടൻ വാട്ടർഫ്രണ്ടിന് സമീപം ഹോളണ്ട് ടണലിനായുള്ള വെൻ്റിലേഷൻ ടവറുകളിലൊന്നിന് സമീപമാണ് സംഭവം.

2009-ൽ ഹഡ്‌സൺ നദിക്ക് മുകളിൽ ഒരു വിമാനവും ടൂറിസ്റ്റ് ഹെലികോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. കൂടാതെ 2018-ൽ ചാർട്ടർ ഹെലികോപ്റ്റർ തകർന്ന് വീണത് ഉൾപ്പെടെ ഈ പ്രദേശത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.