ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് പ്രചാരണത്തിൽ, കാലാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും പ്രധാന വിഷയമായി പരിഗണിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ ആലിപ്പഴ വർഷത്തിൽ തന്റെ വീടുകൾ പൂർണമായും നശിച്ചതായും, ഇത്തരം പ്രതിസന്ധിക്ക് ഉടൻ പരിഹാരം ആവശ്യമാണെന്നും കാൽഗറി നിവാസി സൈമ ചൗധരി പറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങൾ പാർട്ടികൾ പ്രചാരണ വിഷയമാകാതിരിക്കാൻ ശ്രമിക്കുന്നതായി സൈമ ചൗധരി വിമർശിച്ചു. ചൗധരിയുടെ കാൽഗറിയിൽ നിർമ്മിച്ച രണ്ടു വീടുകൾക്ക് ആലിപ്പഴ വർഷത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കാനഡയിലെ ഇൻഷുറൻസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2024 ലെ ഏറ്റവും വിനാശകരമായ കാലാവസ്ഥാ വ്യതിയാനത്തിൽ മാത്രം ഒരു മണിക്കൂറിനുള്ളിൽ 300 കോടി ഡോളർ ഇൻഷ്വർ ചെയ്ത നഷ്ടം സംഭവിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ പുതിയ വീടുകൾ മികച്ച വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ആവശ്യം . ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ നിലവിലുള്ള വീടുകൾ മെച്ചപ്പെട്ട വസ്തുക്കൾ ഉപയോഗിച്ച് പുതുക്കിപ്പണിയുന്നതിനും കേടുപാടുകൾ സംഭവിച്ചവ നവീകരിക്കുന്നതിനും ഒരു ദേശീയ പരിപാടി ആവശ്യമാണെന്നും ചൗധരി പറയുന്നു. അതേസമയം കഴിഞ്ഞ വർഷത്തെ കാട്ടുതീയിൽ വീട് നഷ്ടപ്പെട്ട ജാസ്പർ നിവാസിയായ റോൺ സോബിറ്റ്കോ, വീടിന്റെ പുനർനിർമ്മാണത്തിന് എന്തെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ വർഷം കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായനാശനഷ്ടങ്ങൾക്ക് ഏകദേശം 900 കോടി ഡോളറിന്റെ ഇൻഷ്വർ ചെയ്തതായി കാനഡയിലെ ഇൻഷുറൻസ് ബ്യൂറോ പറയുന്നു.