വൻകൂവർ : വ്യാഴാഴ്ച വൻകൂവർ നഗരം സുരക്ഷിതമായിരുന്നത് ഒരുപറ്റം സ്ത്രീ കരങ്ങളിലാണ്. നഗരത്തിന് അഭിമാനമായി ഡിസ്ട്രിക്റ്റ് ഓഫ് നോർത്ത് വാൻ ഫയർ എഞ്ചിൻ വ്യാഴാഴ്ച പ്രവർത്തിച്ചത് പൂർണമായും നാല് സ്ത്രീകളുടെ നേതൃത്വത്തിലാണ്. പുരുഷാധിപത്യമുള്ള ഈ മേഖലയിൽ സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നതിൽ ഭയപ്പെടേണ്ടന്നും, കൊച്ചു പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകണമെന്നും നോർത്ത് വൻകൂവർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡിസ്ട്രിക്റ്റിലെ ക്യാപ്റ്റൻ കാർല പെൻമാൻ പറഞ്ഞു.

നോർത്ത് ഷോറിൽ നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ അഗ്നിശമന സേനാംഗമായിരുന്നു കാർല പെൻമാൻ. 28 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം. കൂടാതെ അഗ്നിശമന വിഭാഗത്തിലേക്ക് കൂടുതൽ സ്ത്രീകളെ നിയമിക്കണമെന്നും അത് സ്ത്രീ ശാക്തീകരണത്തിന് പുതിയൊരു തുടക്കമാകട്ടെയെന്നും ക്യാപ്റ്റൻ ഗില്ലിയൻ ഹിക്സും കൂട്ടിച്ചേർത്തു.