കാൽഗറി: കഴിഞ്ഞ മാസം രണ്ട് ടെസ്‌ല വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതിയെ തിരഞ്ഞ് കാൽഗറി പൊലീസ്.

മാർച്ച് 18 നും 19 നും സൗത്ത് ഈസ്റ്റ് കാൽഗറിയിലാണ് രണ്ട് ടെസ്‌ല വാഹനങ്ങൾ പ്രതി കത്തിച്ചത്. മുപ്പത് വയസുളള പ്രതിക്ക് ഏകദേശം 5 അടി 10 ഇഞ്ച് ഉയരവും, ഇടത്തരം ശരീരഘടനയുമാണുള്ളത്. തവിട്ട് നിറമുള്ള മുടിയും കണ്ണുകളുമുള്ള ഇയാളെ അവസാനമായി കണ്ടത് നീല തൊപ്പിയും പർപ്പിൾ ടീ-ഷർട്ടും കറുത്ത ജാക്കറ്റും ധരിച്ചാണ്. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിലോ അന്വേഷണ ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.