ടൊറന്റോ : കാനഡയിൽ മാർച്ചിൽ പണപ്പെരുപ്പ നിരക്ക് ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ പ്രധാനകാരണമെന്നും ഇവർ പ്രവചിക്കുന്നു. റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ മാർച്ചിലെ വാർഷിക പണപ്പെരുപ്പം ഫെബ്രുവരിയിലെ പണപ്പെരുപ്പത്തേക്കാൾ 2.6 ശതമാനം വർധന രേഖപെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ഇറക്കുമതി ചെലവ് വർധന , കനേഡിയൻ ഡോളറിന്റെ മൂല്യം കുറയുന്നത്, ഭക്ഷ്യവസ്തുക്കളുടെ വില വർധന
തുടങ്ങിയവയെല്ലാം മാർച്ചിലെ ഉപഭോക്തൃ വില സൂചികയെ ബാധിച്ചേക്കാമെന്ന് ഡെസ്ജാർഡിൻസ് ഗ്രൂപ്പിലെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റായ റാൻഡൽ ബാർട്ട്ലെറ്റ് പറഞ്ഞു.

യുഎസ്-കാനഡ വ്യാപാര സംഘർഷം വിവിധ വ്യവസായ മേഖലകളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു . എന്നാൽ ചില മേഖലകളിൽ അത് കാര്യമായ മാറ്റങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. ഉദാഹരണത്തിന് മാർച്ചിൽ എണ്ണയ്ക്ക് ബാരലിന് 70 യുഎസ് ഡോളറിൽ താഴെ വിലയായിരുന്നു ഉണ്ടായിരുന്നത്, കഴിഞ്ഞ വർഷം ഇത് ബാരലിന് 80 യുഎസ് ഡോളറായിരുന്നു വില. എന്നാൽ കാനഡയിൽ യുഎസ് പ്രതികാര താരിഫുകൾ പൂർണമായും നടപ്പാക്കാത്തതിനാൽ മാർച്ചിലെ പണപ്പെരുപ്പനിരക്കിൽ അതിന്റെ സ്വാധീനം കുറച്ചേ കാണിക്കു എന്നും ബാർട്ട്ലെറ്റ് പ്രതികരിച്ചു.