മിസിസ്സാഗ: മിസിസ്സാഗ സെന്റ്: അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഓശാന ഞായർ ആഘോഷിച്ചു. കത്തീഡ്രൽ പള്ളി വികാരി ഫാ: അഗസ്റ്റിൻ കല്ലുംകത്തറയിൽ ഓശാന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഫാ: ഫ്രാൻസിസ് അക്കരപ്പറ്റിയേക്കൽ സഹ കാർമ്മി ആയിരുന്നു. ജിടിഎയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളാണ് ഓശാന ഞായർ ആഘോഷത്തിൽ പങ്കെടുത്തത്.
