എഡ്മിന്റൻ : പ്രവിശ്യാ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ആൽബർട്ട സർക്കാർ മുൻതൂക്കം നൽകുന്നതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന പ്രവിശ്യയുടെ പദ്ധതി “യുവർ പ്രൊവിൻസ്, യുവർ പ്രീമിയർ” എന്ന റേഡിയോ പരിപാടിയിലൂടെയാണ് ഇക്കാര്യം ഡാനിയേൽ സ്മിത്ത് വിശദമാക്കിയത്. പ്രവിശ്യാ നിവാസികളുടെ ചോദ്യങ്ങൾക്ക് പരുപാടി നൽകികൊണ്ടായിരുന്നു പ്രീമിയറുടെ വിശദീകരണം.

മൂന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി മെക്സിക്കോയിലേക്ക് പോയതിന്റെ ചെലവ് പ്രവിശ്യ വഹിക്കാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന പ്രവിശ്യാ നിവാസി മാർസലിന്റെ ചോദ്യത്തിന് സ്മിത്ത് മറുപടി നൽകി. ഇനി ഇത്തരത്തിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് സ്മിത്ത് പറഞ്ഞു. കൂടാതെ ചികിത്സയ്ക്കാവശ്യമായ ചിലവ് കുറക്കുന്നതിന് പുതിയ “activity-based funding” രീതി പ്രവിശ്യ നടപ്പിലാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

ചാർട്ടർ സർജിക്കൽ സെന്ററുകൾ എല്ലാ വർഷവും കൂടുതൽ ശസ്ത്രക്രിയകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അഞ്ച് വർഷം മുമ്പ് അവർ 40,000 ശസ്ത്രക്രിയകൾ നടത്തിയിരുന്നു എന്നാൽ കഴിഞ്ഞവർഷത്തേയും ഈ വർഷത്തെയും കണക്കുകൾ പരിശോധിച്ചാൽ ശസ്ത്രക്രിയകളുടെ എണ്ണം 60,000 ആയതായി മനസ്സിലാക്കാൻ കഴിയും. അതേസമയം ആൽബർട്ട ഹെൽത്ത് സർവീസസിന് 350 ലക്ഷം ഡോളർ നൽകിയിട്ടുണ്ടെങ്കിലും അവർ ശാസ്ത്രക്രീയകളുടെ എണ്ണം കുറച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഡാനിയേൽ സ്മിത്ത് “activity-based funding” പദ്ധതിയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇത് ശാസ്ത്രക്രീയകളുടെ എണ്ണത്തിന്റെയും പ്രാധാന്യത്തിന്റെയും അടിസ്ഥാനത്തിൽ ഫണ്ടിംഗ് ക്രമീകരിക്കാൻ പ്രവിശ്യയെ സഹായിക്കും. കൂടാതെ അടിയന്തര ചികിത്സകൾക്ക് ധനസഹായം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ഹൈബ്രിഡ് മോഡൽ നിലവിൽ കൊണ്ടുവരുമെന്നും ശാസ്ത്രക്രീയകൾക്കുള്ള കാത്തിരിപ്പ് സമയം കുറക്കാൻവേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.