കിച്ചനർ : ഒന്റാരിയോ ഗോഡെറിച്ചിൽ നിന്നും കാണാതായ റൊണാൾഡിനായുള്ള തിരച്ചിൽ ആരംഭിച്ച് പൊലീസ്. 75 വയസ്സ് പ്രായമുള്ള കാണാതായ ആളെ കണ്ടെത്താൻ ഹുറോൺ കൗണ്ടി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 2:30 ന് റൊണാൾഡ് ഗോഡെറിച്ച് ഹാർബറിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനം നടത്തിയതായി കണ്ടതായി ഒപിപിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അദ്ദേഹം വീട്ടിൽ നിന്ന് ഹാർബറിൽ മീൻ പിടിക്കാൻ പോയതെന്നാണ് വീട്ടുക്കാർ പറയുന്നത്.

മെലിഞ്ഞ ശരീരം, ചെറിയ നരച്ച മുടി, നീലക്കണ്ണുകൾ, ഏകദേശം ആറടി ഉയരം, 180 പൗണ്ട് ഭാരം എന്നിങ്ങനെയാണ് റൊണാൾഡിനെ കണ്ടെത്താനുള്ള അടയാളങ്ങൾ. അവസാനമായി അദ്ദേഹത്തെ കണ്ടത് വെള്ളയും നീലയും നിറത്തിലുള്ള പുൾ ഓവർ, നീല ജീൻസ്, കറുത്ത പാന്റ്സ്, വിന്റർ കോട്ട്, തൊപ്പി എന്നിവ ധരിച്ചാണ്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, 1-800-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.