ലിമ: നൊബേൽ സമ്മാന ജേതാവും പെറുവിയൻ എഴുത്തുകാരനുമായ മാരിയോ വർഗാസ് യോസ (89) അന്തരിച്ചു. ലിമയിലെ വസതിയിലായിരുന്നു അന്ത്യം. എന്നാൽ, അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമല്ല. മകൻ അൽവാരോ വാസ്ഗാസ് യോസയാണ് പിതാവിന്റെ മരണം എക്സിലൂടെ അറിയിച്ചത്.
ടൈം ഓഫ് ദ ഹീറോ, ഫീസ്റ്റ് ഓഫ് ദ ഗോട്ട് എന്നിവ പ്രശസ്തമായ രചനകളാണ്. 2010ലാണ് നൊബേൽ ലഭിക്കുന്നത്. കോളജ് അധ്യാപകൻ, രാഷ്ട്രീയപ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും യോസ പ്രവർത്തിച്ചിട്ടുണ്ട്.

1936-ല്‍ പെറുവിലാണ് യോസ ജനിച്ചത്. റേഡിയോ ഓപ്പറേറ്ററായ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡോയുടെയും ഡോറ യോസ ഉറേറ്റയുടെയും ഏക മകനായി ജനനം. മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ യോസ അമ്മയ്ക്കൊപ്പം ബൊളീവിയയിലേക്ക് താമസം മാറി. യോസയുടെ മുത്തച്ഛൻ ബൊളീവിയയിലെ പെറുവിയൻ കോൺസുലാർ ഓഫിസറായിരുന്നു.