ഓട്ടവ: പുതിയ താരിഫുകളുടെ പശ്ചാത്തലത്തിൽ ഹോണ്ട തങ്ങളുടെ കാനഡയിലെ ചില വാഹനങ്ങളുടെ നിർമാണം യുഎസിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. സിആർ-വി, സിവിക് എന്നിവയുടെ ഉൽപ്പാദനം യുഎസിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കമ്പനി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏപ്രിൽ ആദ്യം യുഎസ് കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തിയിരുന്നു. കൂടുതൽ തൊഴിലാളികളെ നിയമിച്ചുകൊണ്ടും സിആർ-വി, സിവിക് മോഡലുകൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ കൂടുതൽ ഷിഫ്റ്റുകൾ ചേർത്തുകൊണ്ടും അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎസിലെ ഉൽപ്പാദനം 30 ശതമാനം വർധിപ്പിക്കാൻ ഹോണ്ട ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഹോണ്ട ഇതുവരെ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല.