കാൽഗറി: തെരുവുകളിൽ മാലിന്യ നിക്ഷേപിക്കുന്നത് കാരണം ദുരിതത്തിലായി നോർത്ത് ഈസ്റ്റ് കാൽഗറി നിവാസികൾ. 128 അവന്യൂ, ബാർലോ ട്രെയിൽ, സ്റ്റോൺഹിൽ ഡ്രൈവ് എന്നിവടങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ടോയ്‌ലറ്റ് ബൗൾ, മെത്ത എന്നിവ പോലുള്ള മാലിന്യങ്ങളാണ് വലിച്ചെറിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും കാമറയും ഈ സ്ഥലങ്ങളിൽ ഉണ്ടായിട്ടും ഇത്തരം മാലിന്യം നിക്ഷേപിക്കുന്നതിൽ ഒരുമാറ്റവുമില്ലെന്ന് താമസക്കാർ പറഞ്ഞു. അതേസമയം പ്രദേശത്ത് അനധികൃതമായി മാലിന്യം തള്ളുന്നതിനെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും കാൽഗറി സിറ്റി അറിയിച്ചു.