ഓട്ടവ : യുഎസുമായുള്ള വ്യാപാര തർക്കം മൂലം പ്രതിസന്ധിയിലായ കാനഡയിലെ വ്യപാരസ്ഥാപനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച ഫെഡറൽ ധനകാര്യ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ. ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംസ്കരണം, ഭക്ഷ്യ പാനീയ പാക്കേജിംഗ് എന്നിവക്ക് തടസ്സമില്ലാത്ത രീതിയിൽ യുഎസ് അസംസ്‌കൃത ഉൽപ്പന്നങ്ങൾക്ക് ആറ് മാസത്തെ താൽക്കാലിക താരിഫ് ഇളവ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കനേഡിയൻ വാഹനനിർമ്മാണ കമ്പനികൾക്ക് ഇറക്കുമതി ചെയ്യാൻ അനുവാദമുള്ള താരിഫ് രഹിത വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തും. കൂടാതെ മാർച്ചിൽ പ്രഖ്യാപിച്ച എന്‍റർപ്രൈസ് താരിഫ് വായ്പാകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയെന്നും ഷാംപെയ്ൻ പ്രഖ്യാപിച്ചു.