ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്ന് രാത്രിയും ബുധനാഴ്ചയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് എൻവയൺമെന്റ് കാനഡ. ഇന്ന് പകൽ ഉയർന്ന താപനില 10 ഡിഗ്രി സെൽഷ്യസും വൈകുന്നേരം 4 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. വ്യാഴാഴ്ച നഗരത്തിൽ 11 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടേക്കാം.

വെള്ളിയാഴ്ച മേഖലയിൽ 40 ശതമാനം മഴ പെയ്യാൻ സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. സാധാരണയായി ഏപ്രിലിൽ മേഖലയിൽ 12 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെടാറുള്ളത്. അതേസമയം ഓട്ടവയിൽ ഏപ്രിൽ 7-8 തീയതികളിലായി 15 സെന്റീമീറ്റർ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്.