ബ്രാംപ്ടൺ : നഗരത്തിൽ ഇന്നലെ രാത്രി മൂന്ന് ടൗ ട്രക്കുകൾ കത്തിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പീൽ പൊലീസ്. ഹുറൊന്റാരിയോ സ്ട്രീറ്റിന് സമീപമുള്ള റെസിഡൻഷ്യൽ പ്രദേശത്ത് പുലർച്ചെ ഒരുമണിയോടെയാണ് ട്രക്കുകൾ കത്തിച്ചത്. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

എന്നാൽ തീപിടിച്ച രണ്ട് ട്രക്കുകൾ മാത്രമേ ഇതുവരെ പൊലീസിന് കണ്ടെത്താനായുള്ളു. ഒരു ട്രക്ക് ഡ്രൈവ്‌വേയിലും മറ്റൊന്ന് സമീപത്തെ ഒഴിഞ്ഞസ്ഥലത്തും പാർക്ക് ചെയ്തനിലയിലാണ് കണ്ടെത്തിയത്.ബ്രിസ്‌ഡെയ്ൽ ഡ്രൈവിൽ തീപിടിച്ച ട്രക്ക് ഉടൻ കണ്ടെത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരുക്കില്ല.