കാൽഗറി: ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശങ്കയായി കാൽഗറി മേഖല. പ്രവിശ്യയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കാൽഗറിയിലാണെന്ന് ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) പറഞ്ഞു. കാൻമോർ, ബാൻഫ് എന്നിവിടങ്ങളിലും എഎച്ച്എസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൂടാതെ അഞ്ചാംപനിക്കെതിരായ വാക്സിനേഷൻ സ്വീകരിക്കാത്തവർ നിർബന്ധമായും ഉടൻതന്നെ വാക്സിൻ സ്വീകരിക്കണമെന്നും എഎച്ച്എസ് വ്യക്തമാക്കി. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം തുടങ്ങിയ അഞ്ചാംപനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ വർഷം ഇതുവരെ ആൽബർട്ടയിൽ 77 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.