കിച്ചനർ : 2024 ഓഗസ്റ്റിലെ EF2 ടൊർണാഡോ കൊടുംങ്കാറ്റിനെ തുടർന്ന് അടച്ച കോവൻ പാർക്ക് വീണ്ടും തുറന്ന് പ്രവർത്തിക്കാനൊരുങ്ങുന്നു. പാർക്കിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ധാരാളം അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതായി നോർത്ത് ഡംഫ്രീസ് ടൗൺഷിപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ടൊർണാഡോ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുക, ഫീൽഡ് ലൈറ്റിങ് ശരിയാക്കുക, പാർക്ക് ഫർണിച്ചറുകളും സോക്കർ വലകളും മാറ്റിസ്ഥാപിക്കുക, പിക്നിക് പവലിയനും സ്പ്ലാഷ് പാഡും നന്നാക്കുക എന്നിവയായിരുന്നു പ്രധാന അറ്റകുറ്റപ്പണി. നിർമ്മാണപ്രവർത്തനങ്ങൾക്ക് ആകെ 331,438.96 ഡോളർ ചിലവ് വന്നു. അതിൽ ഏറ്റവും കുറവ് ചിലവ് വേണ്ടിവന്നത് ഫുട്ബോൾ ഗോൾ വല നിർമ്മാണത്തിനായിരുന്നു. ഏകദേശം 80,000 ഡോളർ. ഫീൽഡ് ലൈറ്റിംഗിനായി 62,000 ഡോളർ ചിലവായി.