വിൻസർ: അംബാസഡർ ബ്രിഡ്‌ജ് വഴി കാനഡയിലേക്ക് കടത്താൻ ശ്രമിച്ച 154 കിലോഗ്രാം കൊക്കെയ്ൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പിടികൂടി. ചൊവ്വാഴ്ച ബ്രിഡ്ജിന് സമീപം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് വൻതോതിൽ കൊക്കെയ്ൻ കണ്ടെത്തിയത്. രണ്ട് ഡഫൽ ബാഗുകളിലും നാല് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

യുഎസ് അതിർത്തി കവാടങ്ങൾ മയക്കുമരുന്നുകൾ കടത്തുന്നതിനുള്ള വഴികളല്ല, രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ യുഎസ് കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡർ സെക്യൂരിറ്റി ആക്ടിങ് ഡയറക്ടർ ഡേവിഡ് ബെക്കുൽഹൈമർ പറഞ്ഞു. സംഭവത്തിൽ ഐസിഇ ഹോംലാൻഡ് സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചു.