ടൊറന്റോ: ബുധനാഴ്ച നഗരത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. ലേക്ക് ഷോർ ബൊളിവാർഡ് വെസ്റ്റ് ആൻഡ് കോൾബോൺ ലോഡ്ജ് ഡ്രൈവിൽ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും ഉടൻ തന്നെ തീ പിടിച്ചതായും ടൊറന്റോ പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് 24 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവസ്ഥലത്തുണ്ടായിരുന്ന ആൾക്കാർ യുവാവിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നെന്ന് ടൊറന്റോ ഫയർ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. വേഗതയായിരിക്കാം അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്നു.