മോസ്കോ: ഗാസയിലെ റഷ്യൻ ബന്ദികളെ മോചിപ്പിച്ച ഹമാസിന് നന്ദി അറിയിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പലസ്തീൻ ജനതയുമായും വിവിധ സംഘടന പ്രതിനിധികളുമായും റഷ്യക്കുള്ള വർഷങ്ങളുടെ സുസ്ഥിരമായ ബന്ധത്തിന്റെ ഫലമാണിതെന്നാണ് പുടിൻ പറഞ്ഞത്. ഈ മാനുഷിക പ്രവൃത്തിക്ക് ഹമാസ് നേതൃത്വത്തിനും രാഷ്ട്രീയ വിഭാഗത്തിനും നന്ദി പറയുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. മോചിതരായവരും മുഖ്യ റബ്ബി ബേൾ ലേസർ അടക്കം നിരവധി ജൂത പണ്ഡിതന്മാരും പങ്കെടുത്ത യോഗത്തിലായിരുന്നു പുടിന്റെ പ്രസ്താവന.

റഷ്യൻ പൗരന്മാരായ അലക്സാണ്ടർ ട്രൂഫനോവ്, മാതാവ് എലേന ട്രൂഫനോവ്, മുത്തശ്ശി ഐറിന ടാറ്റി, വധു സപിർ കോഹൻ എന്നിവരെയാണ് ഹമാസ് ബന്ദികളാക്കിയത്. ട്രൂഫനോവിനെ ഫെബ്രുവരിയിലും ബന്ധുക്കളെ ബുധനാഴ്ച രാത്രിയുമാണ് ഹമാസ് മോചിപ്പിച്ചത്.