കൊളംബോ: ശ്രീലങ്കയിലെ കാണ്ടിയിൽ ബുദ്ധന്റെ എന്ന് കരുതുന്ന പല്ല് പ്രദർശനത്തിൽ. പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ പ്രദർശനം. വെള്ളിയാഴ്ച ആരംഭിച്ച പ്രദർശനം ഏപ്രിൽ 27 വരെ ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ശ്രീലങ്കൻ പ്രാദേശിക സമയം ഉച്ച മുതൽ വൈകുന്നേരം 5 വരെയാണ് പൊതുജനങ്ങൾക്ക് പ്രദർശനം അനുവദിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് പറഞ്ഞു. ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർക്ക് പ്രദർശനം കാണാൻ യാത്രാസൗകര്യം ഒരുക്കിയിരുന്നതായി പ്രസ്താവനയിൽ പറയുന്നു. 2.1 കോടി ജനങ്ങളുള്ള ശ്രീലങ്കയിൽ 74 ശതമാനം സിംഹളരും ബുദ്ധമതക്കാരാണ്. രാജാക്കൻമാർക്കും ചില ബുദ്ധ സന്യാസിമാർക്കും മാത്രമേ ഒരു കാലത്ത് ഇത് സൂക്ഷിച്ചിരുന്ന സ്ഥലത്തേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.