വൈറ്റ് ഹോഴ്സ് : സയനൈഡ് കലർന്ന വെള്ളം അനിയന്ത്രിതമായി പുറത്തുവിടുന്നത് തടയാൻ സ്പ്രിങ് മെൽറ്റിനായി തയ്യാറെടുത്ത് യൂക്കോണിലെ ഈഗിൾ ഗോൾഡ് ഖനി ജീവനക്കാർ. വെള്ളം ശുദ്ധീകരിക്കാനോ സംഭരിക്കാനോ ആവശ്യമായ സമയത്തിനേക്കാൾ വേഗത്തിൽ മഞ്ഞും ഐസും ഉരുകുമെന്നതാണ് പ്രധാന അപകടസാധ്യത. ഇത് ലഘൂകരിക്കുന്നതിന്, മലിനമായ പ്രദേശങ്ങളിൽ നിന്ന് ഉരുകിയ വെള്ളം തിരിച്ചുവിടാൻ സമ്പുകൾ, കുഴികൾ, പൈപ്പ്‌ലൈനുകൾ എന്നിവ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി യൂകോൺ സർക്കാർ അറിയിച്ചു.
പുതിയതായി രണ്ട് അധിക സംഭരണ കുളങ്ങൾ പൂർത്തിയാകും. അവ ഉടൻ സജ്ജമാക്കുമെന്നും മറ്റൊന്ന് മെയ് മാസത്തിൽ പൂർത്തീകരിക്കുമെന്നും അധികൃതർ പറയുന്നു. 2 ലക്ഷം ക്യുബിക് മീറ്ററിലധികം സംഭരണ സ്ഥലം നൽകും (ഏകദേശം 80 ഒളിംപിക്സ് നീന്തൽക്കുളങ്ങൾക്ക് തുല്യം).

2024 ജൂൺ 24-ന് ഹീപ്പ് ലീച്ച് കണ്ടെയ്‌ൻമെന്റ് ഫെസിലിറ്റി തകരാറിലായതിനെത്തുടർന്ന്, ദശലക്ഷക്കണക്കിന് ടൺ കുതിർത്ത സയനൈഡ് അയിര് പരിസ്ഥിതിയിലേക്ക് തുറന്നുവിട്ടതോടെ നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഈ മേഖലയിലെ സമീപകാല ജല ഗുണനിലവാര ഡാറ്റ കാണിക്കുന്നത്, സയനൈഡിന്റെ അളവ് 0.021 mg/L വരെ എത്തിയെന്നാണ്. ഇത് ബ്രിട്ടീഷ് കൊളംബിയയുടെ അക്യൂട്ട് അക്വാട്ടിക് ലൈഫ് മാർഗ്ഗനിർദ്ദേശമായ 0.010 mg/L കവിയുന്നു.

അതേസമയം, അടിയന്തര പ്രതികരണത്തിന് സഹായിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുമായി BQE വാട്ടർ ഇൻകോർപ്പറേറ്റഡിനെ കരാർ ചെയ്തിട്ടുണ്ട്. ജല മാനേജ്മെന്റ് ഇൻഫ്രാസ്ട്രക്ചർ അപ്ഡേറ്റുകൾ, ജലശുദ്ധീകരണ പ്രവർത്തനങ്ങൾ എന്നിവ അവരുടെ പരിധിയിൽ ഉൾപ്പെടുന്നു. ഒപ്പം യൂക്കോൺ സർക്കാർ ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുകയും ഖനി സൈറ്റിലെ പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു വരികയാണ്.