ടൊറന്റോ : 2023 ൽ ബ്രാംപ്ടണിൽ നടന്ന മോഷണകേസിലെ പ്രതിയായ ചാർമീത് മാത്താരു(29) അറസ്റ്റിൽ. കൊമേഴ്സ്യൽ ഓട്ടോ ക്രൈം ഉദ്യോഗസ്ഥരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ ഇന്ത്യൻ വംശജൻ നിഖിൽ സിദ്ധു(26) വിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആഡംബര വാഹനങ്ങൾ വാഹനങ്ങൾ റെന്റിന് നൽകുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന് സ്ഥാപനഉടമയെ ഭീഷണിപ്പെടുത്തി നിരവധി വാഹനങ്ങളുടെ താക്കോലുകളും രണ്ട് ആഡംബര വാഹനങ്ങളുമാണ് പ്രതികൾ മോഷ്ടിച്ചത്. GMC SUV, ഏകദേശം 750,000 ഡോളർ വിലമതിക്കുന്ന റോൾസ് റോയ്സുമാണ് മോഷ്ടിക്കപ്പെട്ടത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് മോഷ്ടിച്ച വാഹനങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തതായി കണ്ടെത്തിയത്. അതേസമയം നിഖിൽ സിദ്ധുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊമേഴ്സ്യൽ ഓട്ടോ ക്രൈം ബ്യൂറോയെ (905)453-2121 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിച്ചു.
