ഓട്ടവ: രാജ്യത്തുടനീളമുള്ള പ്രത്യേക ബാലറ്റുകൾ എണ്ണുന്നത് താൽക്കാലികമായി നിർത്തിവച്ച് ഇലക്ഷൻസ് കാനഡ. നിരവധി റൈഡിങിൽ വോട്ടെടുപ്പ് ഇനിയും അവസാനിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം.
നിലവിൽ ലിബറൽ പാർട്ടി 168 സീറ്റുകളിൽ മുന്നിലാണ്. ഭൂരിപക്ഷത്തിന് വെറും നാല് സീറ്റുകൾ മാത്രമാണ് കുറവ്. ചില വോട്ടുകൾ ഇപ്പോഴും എണ്ണിയിട്ടില്ലാത്തതിനാൽ, ഒരു ഡസനോളം റൈഡിങിലെ ഫലങ്ങൾ മാറിയേക്കാമെന്ന് ഇലക്ഷൻസ് കാനഡ കണക്കാക്കുന്നു.

അതേസമയം മാർക്ക് കാർണിയുടെ ലിബറലുകൾ ഭൂരിപക്ഷ സർക്കാർ നേടിയോ അതോ ന്യൂനപക്ഷ സർക്കാർ നേടിയോയെന്ന് ചൊവ്വാഴ്ച വൈകി മാത്രമേ അറിയാൻ സാധിക്കൂ. അന്തിമഫലം ന്യൂനപക്ഷമായി തുടർന്നാൽ, അധികാരത്തിൽ തുടരാൻ ലിബറലുകൾക്ക് സഹായം ആവശ്യമായി വരും.