ഓട്ടവ: മാർക്ക് കാർണി സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ലിബറൽ പാർട്ടി സ്ഥിരമായ ലീഡ് നിലനിർത്തുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്.

ഏകദേശം 150 സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊളിയേവിന്റെ കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷത്ത് തുടരും. കാൾട്ടൺ സീറ്റിൽ മത്സരിച്ച പൊളിയേവ് നിലവിൽ തന്റെ റൈഡിംഗിൽ രണ്ടായിരത്തിലധികം വോട്ടുകൾക്ക് പിന്നിലാണ്. പാർട്ടിയുടെ തോൽവി അദ്ദേഹം വിലയിരുത്തി. എന്നാൽ, ലിബറലുകൾക്കും എൻഡിപിക്കും ഒരു സഖ്യ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ ലഭിക്കുന്നതിനെ തടയാൻ തങ്ങൾക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു.