വൻകൂവർ : ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. ന്യൂ വെസ്റ്റ്മിൻസ്റ്റർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ കിര സലിം, റിച്ചാർഡ് ലെ,ലിൻ ഹോങ്, അഞ്ച് വയസ്സുകാരി കാറ്റി ലെ, വൻകൂവറിലേക്ക് കുടിയേറിയ ഫിലിപ്പീൻ വംശജ റിസ പഗ്കൻലുങ്കൻ എന്നിവരാണ് കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ.

ന്യൂ വെസ്റ്റ്മിൻസ്റ്റർ സെക്കൻഡറി സ്കൂളിലെ അധ്യാപക കിര സാലിമിനെ സഹപ്രവർത്തകയാണ് തിരിച്ചറിഞ്ഞത്. ഈ വാർത്ത അഗാധമായ ദുഃഖത്തോടെ പങ്കുവെക്കുന്നതായി ന്യൂ വെസ്റ്റ്മിൻസ്റ്റർ സ്കൂൾ പുറത്തുവിട്ട കത്തിൽ പറയുന്നു.
അപകടത്തിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും അഞ്ച് വയസ്സുള്ള മകളും മരിച്ചതായി സ്ഥിരീകരിച്ചു.
തന്റെ സഹോദരൻ റിച്ചാർഡ് ലെ, ഭാര്യാസഹോദരി ലിൻ ഹോങ്, അഞ്ച് വയസ്സുള്ള മരുമകൾ കാറ്റി ലെ എന്നിവർ ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ കൊല്ലപ്പെട്ടതായി കുടുംബാംഗം ടോൺ ലെയാണ് സ്ഥിരീകരിച്ചത്. ഫെസ്റ്റിവൽ നടന്ന സ്ഥലത്തിന് സമീപം തന്നെയാണ് ഇവരുടെ വീട് അതിനാൽ അവരുടെ 6 വയസ്സുള്ള മകനെ കുടുംബം ഫിലിപ്പിനോ ഫെസ്റ്റിവലിലേയ്ക്ക് കൊണ്ടുപോയിരുന്നില്ല .

ഫെസ്റ്റിവലിൽ കൊല്ലപ്പെട്ട ഫിലിപ്പീൻ വംശജ റിസ പഗ്കൻലുങ്കൻ എന്നയാളെ അയാളുടെ കുടുംബം തിരിച്ചറിഞ്ഞു.റിസയുടെ മൃതദേഹം ഫിലിപ്പീൻസിലേക്ക് തിരികെ കൊണ്ടുപോകാനാണ് നീക്കമെന്നും അതിനുള്ള ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.