ഫെഡറൽ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന് പ്രധാന മന്ത്രി മാർക്ക് കാർണിയെ പ്രശംസിച്ച് ക്രിസ്റ്റിയ ഫ്രീലാൻഡ്. മാർക് കാർണിയുടെ വിസ്മയകരവും അതിശക്തവുമായ പ്രചാരണമാണ് തകർപ്പൻ ജയത്തിന് വഴിയൊരുക്കിയതെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു.

“ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ പോകുന്നു, തന്റെ കാഴ്ചപ്പാടിൽ ഇതൊരു മികച്ച ഫലമാണ്,” യൂണിവേഴ്സിറ്റി റോസ്ഡെയ്‌ൽ റൈഡിംഗിൽ വീണ്ടും വിജയം നേടിയതിന് ശേഷം ക്രിസ്റ്റിയ ഫ്രീലാൻഡ് പറഞ്ഞു. മാർക്ക് കാർണിയെ “അതിശയകരമായ പ്രധാനമന്ത്രി” എന്നും അവർ വിശേഷിപ്പിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അതിശയിപ്പിക്കുന്ന ഒരു പ്രചാരണത്തിന് നേതൃത്വം നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.