ഓട്ടവ : വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ മാതൃകാ വോട്ടെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വിജയം. 5900 സ്കൂളുകളിലെ 900,000 കുട്ടികളാണ് മാതൃകാ വോട്ടെടുപ്പിൽ പങ്കാളികളായത്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്കൂളുകൾ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ കനേഡിയൻ വിദ്യാർത്ഥികൾ കൺസർവേറ്റീവുകളെ തിരഞ്ഞെടുത്തത് വളരെ ആവേശത്തോടെയാണ് കാനഡ വിലയിരുത്തിയത്. എലിമെന്ററി, ഇന്റർമീഡിയറ്റ്, ഹൈസ്കൂളുകൾ ഉൾപ്പടെ 5900 സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ 165 സീറ്റുകളുള്ള ഒരു ന്യൂനപക്ഷ സർക്കാരിനെ രൂപീകരിച്ചു.
