ഓട്ടവ : തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് ജഗ്മീത് സിങ് ന്യൂ ഡമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതൃസ്ഥാനം ഒഴിയുന്നു. ദേശീയതലത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബ്രിട്ടിഷ് കൊളംബിയയിലെ ബേണബി സെൻട്രൽ റൈഡിംഗിൽ ജഗ്മീത് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അണികളെ അഭിസംബോധന ചെയ്യുന്പോഴാണ് നേതൃസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

ഫെഡറൽ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടു തവണയും കിങ് മേക്കർ സ്ഥാനം നിലനിർത്താനായ ജഗ്മീതും എൻഡിപിയും ഇത്തവണ പാടെ നിലംപൊത്തി. 25 സീറ്റുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടക്കം തികയ്ക്കാനാകാത്ത സ്ഥിതിയാണ്.

ബേണബി റൈഡിങ്ങിലാകട്ടെ ലിബറൽ സ്ഥാനാർത്ഥി വേഡ് ചാങ്ങിനും കൺസർവേറ്റീവ് സ്ഥാനാർത്ഥി ജെയിംസ് യാനിനും പിന്നിലായാണ് ജഗ്മീത് സിങ്ങിന്റെ സ്ഥാനം.
എൻഡിപിയുടെ പതനമാണ് ലിബറലിന് വീണ്ടും ഭരണത്തിലേക്ക് തിരിച്ചുവരാൻ അവസരം ഒരുക്കുന്നത്.