ടൊറൻ്റോ : ഹാമിൽട്ടൺ മേയർ ആൻഡ്രിയ ഹോർവാത്തിനെ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേയറുടെ ഓഫീസ് അറിയിച്ചു. ഹോർവാത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാൽ ഹ്രസ്വകാല മെഡിക്കൽ അവധി എടുക്കേണ്ടിവരുമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം മേയറുടെ പരുക്ക് എന്താണെന്നോ അത് എങ്ങനെ സംഭവിച്ചുവെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേയർ സുഖമായിരിക്കുന്നുവെന്നും അവരുടെ ടീമുമായി പതിവായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഒന്റാരിയോ എൻഡിപിയുടെ മുൻ നേതാവായ ഹോർവാത്ത് 2022 ലാണ് ഹാമിൽട്ടണിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.