ടൊറൻ്റോ : നഗരത്തിലെ കാബേജ്‌ടൗൺ പരിസരത്തുള്ള അപ്പാർട്ട്മെൻ്റിൽ യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെ കാൾട്ടൺ ആൻഡ് പാർലമെൻ്റ് സ്ട്രീറ്റിലാണ് സംഭവമെന്ന് ടൊറൻ്റോ പൊലീസ് അറിയിച്ചു.

അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലെ പൊതു ഏരിയയിലാണ് കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ യുവാവിനെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാരനിറത്തിലുള്ള സ്വെറ്റർ ധരിച്ച 30 വയസ്സ് തോന്നിക്കുന്ന ആൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു