വിനിപെഗ് : മാനിറ്റോബയിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് സഹായവുമായി ആൽബർട്ട സർക്കാർ. ഇതിന്റെ ഭാഗമായി രണ്ട് അഗ്നിശമന സേനകളെയും അനുബന്ധ ജീവനക്കാരെയും മാനിറ്റോബയിലേക്ക് അയച്ചു. കിഴക്കൻ പ്രവിശ്യകളിൽ വെള്ളിയാഴ്ച മഴ ലഭിച്ചത് പ്രദേശവാസികൾക്ക് കാട്ടുതീയിൽ നിന്ന് താത്കാലിക ആശ്വാസം നൽകിയിരുന്നു.
നിലവിൽ പ്രവിശ്യയിൽ ഏകദേശം 20 കാട്ടുതീകൾ സജീവമാണ്. ഈ ആഴ്ച ലാക് ദു ബാനയിൽ ഉണ്ടായ കാട്ടുതീയിൽ ദമ്പതികൾ മരിക്കുകയും 28 വീടുകളും കോട്ടേജുകളും നശിക്കുകയും ചെയ്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു.

വാരാന്ത്യത്തിൽ ചില പ്രൊവിൻഷ്യൽ പാർക്കുകൾ അടച്ചു. ഒഴിപ്പിക്കൽ ഉത്തരവുകൾ അനുസരിക്കാനും ക്യാംപ് ഫയറുകളും വെടിക്കെട്ടുകളും ഒഴിവാക്കാനും ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.