റഷ്യയുമായുള്ള സംഘര്‍ഷത്തിനിടെ നല്കിയ സൈനിക, സാമ്പത്തിക സഹായങ്ങള്‍ക്ക് യുക്രെയ്നില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ സ്ലോവാക്യ. യുക്രേനിയന്‍ ധാതു ഉല്പാദനത്തില് ബ്ലോക്കിന്റെ ഓഹരി സംബന്ധിച്ച യൂറോപ്യന്‍ യൂണിയന് നടപടികള്‍ ആരംഭിക്കാന്‍ സ്ലോവാക് നാഷണല്‍ പാര്‍ട്ടി (എസ്എന്‍എസ്) നേതാവ് ആന്‍ഡ്രെജ് ഡാങ്കോ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയോട് ആവശ്യപ്പെടുമെന്ന് നിയമനിര്‍മ്മാതാവിന്റെ ഓഫീസ് മേധാവി സുസാന സ്കോപ്കോവ പറഞ്ഞു.
യുക്രെയ്ന് സംഘര്‍ഷത്തിനിടെ സ്ലോവാക്യ യുക്രെയ്ന് നല്കിയ എല്ലാ സാമ്പത്തിക, സൈനിക സഹായങ്ങളുടെയും തുക കണക്കാക്കാന്‍ സ്ലോവാക് ധനമന്ത്രി ലാഡിസ്ലാവ് കാമെനിക്കിയോട് ആവശ്യപ്പെടാന്‍ ഡാങ്കോ പദ്ധതിയിടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്ആര് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ആവശ്യപ്പെട്ടതിന് സമാനമായ രീതിയില്‍ 3 ബില്യണ്‍ യൂറോയില്‍ കൂടുതല്‍ (3.41 ബില്യണ്‍ ഡോളര്‍) സഹായം നഷ്ടപരിഹാരം നല്‍കണമെന്ന് എസ്എന്‍എസ് ആഗ്രഹിക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു.

യുക്രെയ്ന്റെ ഏറ്റവും വലിയ സൈനിക ദാതാവായ അമേരിക്ക കഴിഞ്ഞ മാസം ഒരു ധാതു കരാറില്‍ ഒപ്പുവെച്ചിരുന്നു, ഇത് യുക്രെയ്നിന്റെ ധാതു സമ്പത്തില്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്കുന്നു. യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനായി ചെലവഴിച്ച നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ സഹായം തിരിച്ചുപിടിക്കാനുള്ള ഒരു മാര്‍ഗമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ കരാറിനെ വിശേഷിപ്പിച്ചത്.