ടൊറൻ്റോ : കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ 7-ാമത് വാർഷിക ക്യാമ്പ് ‘IMPACT’ ജൂൺ ഇരുപത്തിയേഴിന് ആരംഭിക്കും. ജൂൺ ഇരുപത്തിയേഴ് മുതൽ ഇരുപത്തിയൊമ്പത് വരെ കിച്ചനറിലെ ക്രൗൺപ്ലാസയിലാണ് യുവജനക്യാമ്പ് നടക്കും.
ഇരുപത്തിയേഴിന് വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ക്യാംപ് ഇരുപത്തിയൊമ്പത് ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. ഈ രണ്ട് ദിവസങ്ങളിലും വൈകിട്ട് ആറ് മണി മുതൽ പൊതു സമ്മേളനം ഉണ്ടായിരിക്കും. വചന സന്ദേശങ്ങള്‍, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകള്‍, ടാലെന്റ്റ ടൈം, ഫാമിലി സെമിനാർ, ഗെയിംസ്, മിഷന് ചലഞ്ച് തുടങ്ങിയവ വാർഷിക ക്യാമ്പിനോടനുബന്ധിച്ച് നടത്തപ്പെടും.

പാസ്റ്റർമാരായ ബിജു CX, ക്രിസ് പടിയത്ത്, പ്രത്യാശ് തോമസ് എന്നിവർ ദൈവവചനം പ്രഭാഷണം നടത്തും. ഡോ. ബ്ലെസ്സൺ മേമനയുടെ നേതൃത്വത്തിലുള്ള സിഎസ് ജി ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.അഞ്ച് വയസ്സ് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വിബിഎസ്, യുവജനങ്ങള്‍ക്കുള്ള പ്രത്യേക സെഷനുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.