ടൊറൻ്റോ: നോർത്ത് യോർക്കിൽ തോക്കു ചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തിരഞ്ഞ് ടൊറൻ്റോ പൊലീസ്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ ഡോൺ മിൽസ് റോഡിന് സമീപമുള്ള സെന്റ് ഡെന്നിസ് ഡ്രൈവ് ആൻഡ് ഡ്യൂവിൽ ലെയ്നിലാണ് സംഭവം.

പ്രതി വ്യക്തമായ കാരണമില്ലാതെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. 20-25 വയസ്സിനിടയിൽ പ്രായമുള്ള ആളാണ് പ്രതിയെന്നും ഇയാൾക്ക് ഏകദേശം അഞ്ചടി എട്ട് ഇഞ്ച് ഉയരവും ഇടത്തരം ശരീരഘടനയുമാണുള്ളത്. ഇയാളെ അവസാനമായി കാണുമ്പോൾ കറുത്ത മുഖംമൂടി, കറുത്ത സ്വെറ്റർ, നീല/കറുത്ത പാന്റ്സ്, കറുത്ത ഷൂസ് എന്നിവ ധരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.