വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കിൽ ഗ്യാസ് സ്റ്റേഷനിൽ തീപിടിത്തം. സംഭവത്തിൽ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ചില്ലിവാക്കിന്റെ നോർത്ത് ഈസ്റ്റിലുള്ള റോസ്ഡെയ്ലിലെ ബ്രൈഡൽ ഫാൾസ് റോഡിലുള്ള ഷെൽ ഗ്യാസ് സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായത്.

പോപ്കം ഫയർ ഡിപ്പാർട്ട്മെന്റ് ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയതായി ചില്ലിവാക്ക് ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.