കിച്ചനർ: കാട്ടുതീ പുക കാരണം വലഞ്ഞിരിക്കുന്ന വാട്ടർലൂ മേഖലയിൽ മഴയ്ക്ക് സാധ്യതയെന്ന് എൻവയൺമെൻ്റ് കാനഡ. വാട്ടർലൂ മേഖലയിൽ തിങ്കളാഴ്ച മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ ഏജൻസി പറയുന്നു.
മഴ പെയ്യുന്നതോടെ പുകയുടെ അളവ കുറയുമെങ്കിലും ഈ ആഴ്ച മധ്യത്തോടെ കൂടുതൽ പുക പ്രതീക്ഷിക്കാമെന്നും പിന്നീട് വാരാന്ത്യത്തോടെ വ്യക്തത ഉണ്ടാകുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. വാട്ടർലൂ മേഖലയിൽ ഞായറാഴ്ച രാവിലെ വരെ വായു ഗുണനിലവാര സൂചിക4 ആണ്.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു.
