രാം ചരണ്‍ നിര്‍മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വാട്ടര്‍ ടാങ്ക് പൊട്ടി ഇരച്ചെത്തിയ വെളളത്തില്‍ വീണ് നിരവധി പേര്‍ക്ക് പരുക്ക്. അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങള്‍ക്കും ഗുരുതരമായ പരുക്കേറ്റതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലുങ്ക് നടന് നിഖില്‍ സിദ്ധാര്‍ത്ഥ നായകനാകുന്ന ചിത്രമാണ് ‘ദി ഇന്ത്യ ഹൗസ്’. സംഭവ സമയത്ത് നടന് നിഖില്‍ സിദ്ധാര്‍ത്ഥ സെറ്റില്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ സിനിമാ സെറ്റില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ സെറ്റുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വീഡിയോയില്‍ കാണാം.

വൈള്ളപ്പൊക്കത്തില് മുങ്ങിയ സെറ്റുകളില്‍ നിന്ന് അവശേഷിച്ചതെല്ലാം ക്രൂ അംഗങ്ങള്‍ ചേര്‍ന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം. 2023-ല്‍, രാം ചരണ്‍ തന്റെ ആദ്യ നിര്‍മാണ സംരംഭമായ ‘ദി ഇന്ത്യ ഹൗസ്’ പ്രഖ്യാപിച്ചു. നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും ഉള്‍പ്പെടുന്ന സിനിമയുടെ ഒരു പ്രൊമോ പുറത്തിറങ്ങി.